ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ
Apr 18, 2024 10:57 AM | By Editor

ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്.

Doordarshan News now has a saffron logo

Related Stories
സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ  ഉള്ളത് 19എണ്ണം മാത്രം

Aug 15, 2026 04:12 PM

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം...

Read More >>
തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

Jul 13, 2026 12:21 PM

തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

തോട്ടിലെയും ഓടയിലെയും മാലിന്യവും...

Read More >>
ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

Apr 21, 2026 03:04 PM

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര...

Read More >>
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Mar 25, 2026 01:13 PM

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില...

Read More >>
റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

Feb 13, 2026 12:11 PM

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം...

Read More >>
തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

Feb 3, 2026 12:42 PM

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി...

Read More >>
Top Stories